ഓൺലൈൻ വ്യാപാരത്തിന് പ്രാദേശിക സാധ്യതകളുമായി പുതിയ വെബ് പോർട്ടൽ കണ്ണൂരിൽ നിന്നും വരുന്നു.

"ബഹുരാഷ്ട്ര കുത്തകകളുടെ ഓൺലൈൻ വ്യാപാരത്തിനിടയിൽ നഷ്ടത്തിലാകുന്ന കേരളത്തിലെ  ചെറുകിട വ്യാപാരികൾക്കും വ്യവസായികൾക്കും ആശ്വാസം." 
Published on 03 October 2023 IST

ചെറുകിട വ്യാപാരികൾക്കും ഇനി ഓൺലൈൻ ആവാൻ വ്യാപാർ കാർട്ട്.കോം 

വളരെ ചുരുങ്ങിയ വരിസംഖ്യയിലൂടെ ഉൽപ്പന്നങ്ങളും സേവനങ്ങളും വ്യാപാരികൾക്ക്  അവർ ആഗ്രഹിക്കുന്ന പ്രദേശത്ത് നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗിച്ചുതന്നെ ഓൺലൈനിൽ വിൽപ്പന ചെയ്ത് ലാഭം മെച്ചപ്പെടുത്താനാവുന്ന ഇ-കോമേഴ്സ് വെബ്സൈറ്റാണ് വ്യാപാർ കാർട്ട്. പിലാത്തയിലെ ഐടി സ്ഥാപനം നാലുവർഷത്തെ നിരന്തര പഠനത്തിലൂടെ വികസിപ്പിച്ചെടുത്ത വ്യാപാർ കാർട്ട് ഈ രംഗത്ത് ഒരു വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റു വെബ് പോർട്ടലുകളിൽ നിന്ന് വ്യത്യസ്തമായി വ്യാപാരി സൗഹൃദമായാണ് ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത്. വ്യാപാരികൾക്കും സേവനദാതാക്കൾക്കും അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ജനങ്ങളിൽ എത്തിക്കാൻ ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ പരമാവധി സാധ്യതകൾ ഇതിനുപയോഗപ്പെടുത്തിയിട്ടുണ്ട്. ഓരോ വ്യാപാരിയുടെയും കഴിവിനും ബിസിനസിന്റെ സാധ്യതയും അനുസരിച്ച് വിവിധ പ്ലാനുകൾ തെരഞ്ഞെടുക്കാവുന്നതാണ്. വ്യാപാർ കാർട്ട്ടിലൂടെയുള്ള വിൽപ്പനയിൽ നിന്നുള്ള ലാഭവിഹിതം ഈടാക്കുന്നില്ലെന്നതും മറ്റൊരു സമാനതകളില്ലാത്ത പ്രത്യേകതയാണ്.  

കേരളത്തിലെ വ്യാപാരി വ്യവസായി സമൂഹത്തിന്റെ പ്രതിസന്ധി തരണം ചെയ്യുവാൻ സഹായിക്കുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തിയാണ് ഇ-കോമേഴ്സ് പോർട്ടൽ വികസിപ്പിച്ചെടുത്തത് എന്ന് അതിന്റെ ഉടമസ്ഥൻ ഷനിൽ ചെറുതാഴം പറഞ്ഞു. ഓൺലൈൻ ബിസിനസിന്റെ വരവോടുകൂടി അതിന്റെ സാധ്യതകൾ ഉപയോഗിക്കാൻ വ്യാപാരികളെയും  സേവനദാതാക്കളും നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് അതിനൊരു പരിഹാരം എന്ന നിലയിലാണ് ഈ വ്യാപാർ കാർട്ട്  അവതരിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഓൺലൈൻ വ്യാപാരത്തെ വ്യാപാരികൾ  എതിർക്കുകയല്ല  ഇനി വേണ്ടത് നമ്മളും ഇത്തരം രീതികൾ എത്രയും പെട്ടെന്ന് സ്വായക്തമാകുകയാണ് ചെയേണ്ടതെന്നും ഷനിൽ ചെറുതാഴം  അഭിപ്രായപ്പെട്ടു.  ഓൺലൈൻ ഇ-കോമേഴ്‌സ് സൗകര്യത്തോട് ഇപ്പോഴും സാധാരണക്കാരായ വ്യാപാരികൾ അകലം പാലിക്കുകയാണ്.  ഓൺലൈൻ വ്യാപാരവും സോഷ്യൽ മീഡിയ മാർക്കറ്റിങ് തുടങ്ങിയ പുതിയ ടെക്നോളജികളോട് ഇഴകിച്ചേർന്നാൽ മാത്രമേ ഇനിയുള്ള കാലം ബിസിനസ്സ് കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളു.  

കൊച്ചിയിൽ വി-ഗാർഡ് ഗ്രൂപ്പ് ചെയർമാനും വ്യവസായുമായ ശ്രീ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ്  വ്യാപാർകാർട്ട് ഉദ്ഘാടനം നിർവഹിച്ചത് . ആ ചടങ്ങിൽ വച്ച് സമൂഹത്തിന് ഏറ്റവും ആവശ്യമുള്ള ഇത്തരം ജനകീയ  സേവനങ്ങൾ വികസിപ്പിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. വ്യാപാർകാർട്ടിലൂടെ ബിസിനസ്സുകർക്കും സേവനതാക്കൾക്കും അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളിൽ  എത്തിക്കുവാനും അവർ നൽകുന്ന ഓർഡറുകൾ നേരിട്ട് അതേ സമയം വാട്സാപ്പിൽ കണ്ട് അവരുമായി വില്പന ഉറപ്പുവരുത്താനും വില്പനാനന്തര സേവനവും കൊടുക്കാനും എളുപ്പത്തിൽ സാധിക്കുന്നു. 

മറ്റു വെബ്സൈറ്റുകളിൽ നിന്ന് വിഭിന്നമായി കച്ചവടക്കാരെ  ഉപഭോക്താക്കൾക്ക്  നേരിട്ട് കാണാനുള്ള അവസരം വ്യാപാർ കാർട്ടിലുണ്ട്. ഇന്ത്യമുഴുവൻ ഉല്പന്നങ്ങളും സേവനങ്ങളും വിൽക്കാനുള്ള അവസരവും ഒപ്പം പോസ്റ്റൽ പിൻ നമ്പർ രേഖപ്പെടുത്തി സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്ത്  മാത്രം വില്പന നടത്താൻ താല്പര്യപ്പെടുന്നവർക്ക് അതിനുള്ള സാധ്യതയും ഈ പോർട്ടലിൽ ലഭ്യമാണ്. ഇത് വഴി ഹോട്ടൽ ഭക്ഷണങ്ങളും, മീറ്റ്, വെജിറ്റബ്ൾസ് തുടങ്ങിയവയും പ്രാദേശികമായി വില്പനനടത്താം .  പ്രാഥമികമായ മൊബൈൽ / കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് പോലും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് ഓൺലൈൻ കാര്‍ട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബഹുരാഷ്ട്ര ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളുടെ ഇടയിൽ നിലനിൽപ്പിനു വേണ്ടി പൊരുതുന്ന ചെറുകിട / ഇടത്തരം ബിസിനസുകാർക്ക് വലിയൊരു ആശ്വാസമാകാൻ കഴിയും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വ്യാപാർകാർട്ടിൽ വരിക്കാരായി ഓൺലൈൻ വില്പനയും ഡിജിറ്റൽ മാർക്കറ്റിംഗും വഴി വരുമാനം വർധിപ്പിക്കാനും ബിസിനസ് ബ്രാന്ഡിങ്  നടത്തുന്നതിനും www.vyaparcart.com   എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം 9188079338 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait