നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ്; ഇന്‍ഡിഗോ വിമാനം തിരിച്ചുവിളിച്ചു

കഴിഞ്ഞമാസം രണ്ട് തവണ വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. ആ സംഭവത്തില്‍ രണ്ട് പേരെ അന്ന് പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു
Published on 28 August 2023 IST

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി. ബംഗളൂരുവിലേക്ക് തിരിച്ച ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ വച്ച് തിരിച്ചുവിളിച്ച് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ഈ വിമാനത്തില്‍ ബോംബ് വച്ചതായി അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന. കഴിഞ്ഞമാസം രണ്ട് തവണ വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. ആ സംഭവത്തില്‍ രണ്ട് പേരെ അന്ന് പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇപ്പോഴത്തെ സംഭവം വ്യാജമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ല. വളരെ ഗൗരവത്തോടെയാണ് ഈ സംഭവത്തെ വിമാനത്താവള അധികൃതരും ബോംബ് സ്‌ക്വാഡും കാണുന്നത്. യാത്രക്കാരുടെ ലഗേജ് ഉള്‍പ്പടെ വിമാനം പൂര്‍ണമായും പരിശോധിക്കുകയാണ്. ഇതിന് ശേഷമേ സ്ഥിരീകരണത്തിലേക്ക് എത്താനാകൂ. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. സംഭവം അറിഞ്ഞയുടന്‍ പോലിസും സ്ഥലത്ത് എത്തി.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait