പ്രവാസി നാട്ടിലേക്ക് കൊടുത്തുവിട്ട സ്വര്‍ണവും ഐഫോണും തട്ടിയെടുത്ത് യുവാവ്

പരാതിക്കാരന്റെ ഭാര്യക്ക് കൊടുക്കാനായി 15 പവന്റെ ആഭരണങ്ങളും രണ്ട് ഐഫോണും കൊടുത്തുവിട്ടിരുന്നു.എന്നാല്‍ പരാതിക്കാരന്റെ ഭാര്യക്ക് സ്വര്‍ണ്ണവും ഐ. ഫോണും നല്‍കാതെ മറിച്ചുവില്‍ക്കുകയും പരാതിക്കാരനെ ചതിക്കുകയുമായിരുന്നു
Published on 23 August 2023 IST

മയ്യില്‍: പ്രവാസിയുടെ 15 പവന്റെ ആഭരണങ്ങളും രണ്ട് ഐഫോണും തട്ടിയെടുത്ത യുവാവിനും സുഹൃത്തിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. വിദേശത്ത് ജോലി ചെയ്യുന്ന കണ്ണാടിപ്പറമ്പ് സ്വദേശി കടവിന്റെവിട ഹൗസില്‍ മുഹമ്മദ് ജാബിറിന്റെ (32) പരാതിയിലാണ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന കണ്ണാടിപറമ്പ് സ്വദേശി സുധീഷ്, ബന്ധുവും സഹായിയുമായ ശരത് എന്നിവര്‍ക്കെതിരെ മയ്യില്‍ പോലിസ് കേസെടുത്തത്. കഴിഞ്ഞ മാസം 12നു വിദേശത്ത് നിന്നുംനാട്ടിലേക്ക് പുറപ്പെട്ട സുധീഷിന്റെ കൈയില്‍ പരാതിക്കാരന്റെ ഭാര്യക്ക് കൊടുക്കാനായി 15 പവന്റെ ആഭരണങ്ങളും രണ്ട് ഐഫോണും കൊടുത്തുവിട്ടിരുന്നു.എന്നാല്‍ പരാതിക്കാരന്റെ ഭാര്യക്ക് സ്വര്‍ണ്ണവും ഐ. ഫോണും നല്‍കാതെ മറിച്ചുവില്‍ക്കുകയും പരാതിക്കാരനെ ചതിക്കുകയുമായിരുന്നു. 2,45,000 രൂപയുടെ സാധനങ്ങള്‍ തട്ടിയെടുത്തുവെന്നാണ് പരാതിയില്‍ പറയുന്നത്. കേസെടുത്ത പോലിസ് അന്വേഷണം തുടങ്ങി.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait