15 ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വീട്ടുടമ പിടിയില്‍

കൊണ്ടേങ്കോട്ടെ വാടക വീട്ടില്‍ നിന്നാണ് 15 ചാക്കുകളിലായി സൂക്ഷിച്ച 11,733 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പോലിസ് പിടികൂടിയത്. സ്‌കൂളിന്റെ സമീപത്തെ വീട്ടുടമയുടെ വാടക വീട് കേന്ദ്രീകരിച്ചാണ് വന്‍ നിരോധിത പുകയില ഉല്‍പന്നശേഖരം വില്‍പന നടത്തിയിരുന്നത്
Published on 23 August 2023 IST

മഞ്ചേശ്വരം: വില്‍പനക്കായി വാടക വീട്ടില്‍ സൂക്ഷിച്ച 15 ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൊത്ത വിതരണക്കാരനായ വീട്ടുടമ അറസ്റ്റില്‍. ഉപ്പള മുളിഞ്ച സ്വദേശി കൊണ്ടേങ്കോട് താമസിക്കുന്ന മുഹമ്മദിനെ (49)യാണ് എസ്.ഐ കെ.കെ നിഖിലും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 7.50 ഓടെ കൊണ്ടേങ്കോട്ടെ വാടക വീട്ടില്‍ നിന്നാണ് 15 ചാക്കുകളിലായി സൂക്ഷിച്ച 11,733 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പോലിസ് പിടികൂടിയത്. സ്‌കൂളിന്റെ സമീപത്തെ വീട്ടുടമയുടെ വാടക വീട് കേന്ദ്രീകരിച്ചാണ് വന്‍ നിരോധിത പുകയില ഉല്‍പന്നശേഖരം വില്‍പന നടത്തിയിരുന്നത്.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait