ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ പിടിച്ചു

ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്ന് സിലിണ്ടര്‍ മാറ്റി സ്ഥാപിക്കുന്നതിനിടെ പുതിയ സിലിണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നാണ് റഗുലേറ്ററിന് ഉള്‍പ്പെടെ തീപിടിച്ചത്
Published on 23 August 2023 IST

പയ്യന്നൂര്‍: ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനിടെ പാചകപുരയിലെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ പിടിച്ചു. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. രാമന്തളി കുന്നത്തെരുവിലെ പ്രിയം ഹോട്ടലിലാണ് ഗ്യാസ് ചോര്‍ന്ന് തീപിടുത്തമുണ്ടായത്. ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്ന് സിലിണ്ടര്‍ മാറ്റി സ്ഥാപിക്കുന്നതിനിടെ പുതിയ സിലിണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നാണ് റഗുലേറ്ററിന് ഉള്‍പ്പെടെ തീപിടിച്ചത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂരില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സജീവന്റെ നേതൃത്വത്തിലുള്ള പയ്യന്നൂര്‍ അഗ്‌നിരക്ഷാസേനാംഗങ്ങളെത്തിയാണ് തീയണച്ച് അപകടമൊഴിവാക്കിയത്.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait