പ്ലസ്ടു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച ഏഴു പേര്‍ക്കെതിരെ കേസ്

രാമന്തളിയിലെ ഓട്ടോ ഡ്രൈവര്‍ മുസ്തഫ, മൊബൈല്‍ ഷോപ്പ് നടത്തുന്ന രഞ്ജിത്ത്, കണ്ടാലറിയാവുന്ന അഞ്ച് ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്
Published on 23 August 2023 IST

പയ്യന്നൂര്‍: പ്ലസ്ടു വിദ്യാര്‍ഥിയെ സ്‌കൂള്‍ പരിസരത്ത് വച്ച്  വളഞ്ഞിട്ട് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍
ഓട്ടോ ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള ഏഴുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലിസ് കേസെടുത്തു. രാമന്തളിയിലെ ഓട്ടോ ഡ്രൈവര്‍ മുസ്തഫ, മൊബൈല്‍ ഷോപ്പ് നടത്തുന്ന രഞ്ജിത്ത്, കണ്ടാലറിയാവുന്ന അഞ്ച് ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ടശേഷം രാമന്തളി ഹൈസ്‌കൂളില്‍ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മില്‍ കയ്യാങ്കളി നടന്നിരുന്നു. ഇതിനു ശേഷം വീട്ടിലേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുന്നതിനിടയില്‍ മുസ്തഫയുടെ നേതൃത്വത്തിലെത്തിയ സംഘം തന്നെയും സുഹൃത്തിനെയും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് 16 കാരന്റെ പരാതി.മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait