പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇയാള്‍ ബദിയടുക്ക ടൗണിലെത്തിയപ്പോള്‍ ബസില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പെട്രോളിങ്് നടത്തുകയായിരുന്ന പോലിസ് സംഘം പിന്‍തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു
Published on 23 August 2023 IST

ബദിയടുക്ക: ബസ് യാത്രക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍.പെര്‍ഡാല ചുള്ളിക്കാനം സ്വദേശി സുദര്‍ശനനെ (34)യാണ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അഡീഷണല്‍ എസ്.ഐ റുമൈസ്, വര്‍ഗീസ്, മനു എന്നിവരടങ്ങിയ സംഘം പിടികൂടിയത്. കാസര്‍കോട് നിന്നും പെര്‍ളയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇയാള്‍ ബദിയടുക്ക ടൗണിലെത്തിയപ്പോള്‍ ബസില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പെട്രോളിങ്് നടത്തുകയായിരുന്ന  പോലിസ് സംഘം പിന്‍തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലിസ് സംഘം പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. പ്രതിയെ റിമാന്റ് ചെയ്തു.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait