ശ്രീകണ്ഠപുരം: കെഎസ്ഇബി പയ്യാവൂര്‍ സെക്ഷനു കീഴില്‍ ആനയടിയില്‍ വൈദ്യുത മോഷണം പിടികൂടി. സബ് എന്‍ജിനിയര്‍മാരായ കെ.ജെ ഷാജി, രാമകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് മോഷണം കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ഇരുവരും ലൈനില്‍ നിന്നും ബില്‍ഡിംഗിലേക്ക് നേരിട്ട് വയര്‍ കൊളുത്തി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതായി കണ്ടെത്തി. വൈദ്യുത മോഷണം വാറണ്ടില്ലാതെ എഫ്ഐആര്‍ ഇടാവുന്നതും ജാമ്യമില്ലാത്തതുമായ കുറ്റകൃത്യമാണ്. കെഎസ്ഇ ബി എക്സിക്യൂട്ടീവ് എന്ജിനിയരുടെ പ്രത്യേക അധികാരം ഉപയോഗിച്ച് 4000 രൂപ കോമ്പൗണ്ടിങ് ഫീയായി അടപ്പിച്ചു കേസ് ഒഴിവാക്കി. അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിന് പിഴയായി 5750 രൂപയും ഈടാക്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.