സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതി റിമാന്റില്‍

ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഒളിവില്‍ പോയ ഇവര്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം നല്‍കാതെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു
Published on 23 August 2023 IST


കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 58 ലക്ഷം രൂപയുടെ സ്വര്‍ണപണയ തട്ടിപ്പ് നടത്തിയ കേസില്‍  മടിയന്‍ ശാഖ മുന്‍ മാനേജര്‍ അടമ്പില്‍ സ്വദേശിനി ടി.നീനയെ(52) വഞ്ചനാകുറ്റത്തിന് പോലിസ് അറസ്റ്റു ചെയ്തു. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഒളിവില്‍ പോയ ഇവര്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം നല്‍കാതെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇന്നലെ ഹൊസ്ദുര്‍ഗ് പോലിസില്‍ കീഴടങ്ങിയ നീനയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇടപാടുകാര്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണ്ണം ബാങ്ക് ലോക്കറിലെ കവറില്‍ നിന്നും മറ്റ് ജീവനക്കാര്‍ അറിയാതെ തട്ടിയെടുത്ത് സ്വന്തക്കാരെകൊണ്ട് ബാങ്കില്‍ വീണ്ടും പണയപ്പെടുത്തിയാണ് പ്രതി മാസങ്ങളോളം തട്ടിപ്പ് നടത്തിയത്. പിന്നീട് ഇവര്‍ സ്ഥലം മാറ്റമായി പോയപ്പോള്‍ പുതുതായി വന്ന മാനേജറാണ് വന്‍ തട്ടിപ്പ്  കണ്ടെത്തിയത്. മാനേജരുടെ പരാതിയെ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തിയ ബാങ്ക് ഭരണസമിതി നീനയെ സസ്പെന്റ് ചെയ്തിരുന്നു. പിന്നാലെ ബാങ്ക് സെക്രട്ടറി ഹൊസ്ദുര്‍ഗ് പോലിസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait