വളപട്ടണം: വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ നിരത്തി വച്ച സംഭവത്തില്‍ രണ്ടു കുട്ടികളെ പോലിസ് പിടികൂടി. ഇന്നു രാവിലെയാണ് ട്രാക്കില്‍ കരിങ്കല്ലുകള്‍ നിരത്തി വച്ചതായി കണ്ടെത്തിയത്. പട്രോളിങ് നടത്തുകയായിരുന്ന പോലിസാണ് കുട്ടികളെ ട്രാക്കില്‍ കണ്ടത്. തുടര്‍ന്ന് ഇരുവരേയും തടഞ്ഞ് നിര്‍ത്തി ചോദിച്ചപ്പോഴാണ് സമീപത്ത് കല്ലുകള്‍ നിരത്തി വച്ചത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.