സോളാര്‍ ഫെന്‍സിങ് ; എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം

കച്ചേരിക്കടവില്‍ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുന്നതിന് പ്രോപ്പോസല്‍ 2022ല്‍ അയച്ചത് പെന്റിങായത് എവിടെയെന്നു അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും
Published on 23 August 2023 IST

പേരാവൂര്‍: നിയോജകമണ്ഡലത്തിലെ വനാതിര്‍ത്തികളില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതുമായി സണ്ണി ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡന്റ് മാരുടെയും യോഗം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്നു. അയ്യന്‍കുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവില്‍ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുന്നതിന് പ്രോപ്പോസല്‍ 2022ല്‍ അയച്ചത് പെന്റിങായത് എവിടെയെന്നു അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. 2021ലെ വിള നാശത്തിനുള്ള നഷ്ടപരിഹാരം കൊടുത്തു. ബാക്കിയുള്ളത് കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും വാച്ചര്‍മാരുടെ വേതനം ഓണത്തിന് മുമ്പ്  കൊടുക്കാന്‍ ആവശ്യപ്പെട്ടു. കൊട്ടിയൂര്‍ റേഞ്ച് മൊത്തമായി ഫെന്‍സിങ് ചെയ്യാന്‍ ശ്രമിക്കാനും ഫീല്‍ഡ് പഞ്ചായത്തിലെ ജനപ്രതിനിധികളുമായി ചേര്‍ന്ന് തീരുമാനമാക്കാനും ഫലപ്രദമായ സംവിധാനം ഉണ്ടാക്കണമെന്നും. ബോര്‍ഡ് വക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും എം എല്‍ എ യോഗത്തില്‍ ആവശ്യപ്പെട്ടു. കെ. വേലായുധന്‍,റോയ് നമ്പുടാകം,സിടി അനീഷ്,പി ബിന്ദു,കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍, പ്രസാദ്, സുധീര്‍ നാറോത്ത്,കെ ജിജില്‍ പങ്കെടുത്തു.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait