40 കോടി രൂപ ഉടന്‍ കെഎസ്ആര്‍ടിസി ശമ്പളം നല്‍കും

40 കോടി രൂപ ഉടന്‍ നല്‍കാന്‍ ധനവകുപ്പ് ശ്രമിക്കുന്നുണ്ടെന്ന് ആന്റണി രാജു അറിയിച്ചു. ഉദ്യോഗസ്ഥ തല നടപടി ക്രമങ്ങളില്‍ കാലതാമസം ഉണ്ടാകാം, അങ്ങനെ ഉണ്ടാകരുത് എന്നാണ് ആഗ്രഹമെന്നും ഗതാഗത മന്ത്രി
Published on 22 August 2023 IST

തിരു: കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ പണം എത്തിയാല്‍ ഉടന്‍ തന്നെ ശമ്പളം വിതരണം ചെയ്യാന്‍ ക്രമീകരണം ഏര്‍പ്പടാക്കിയിട്ടുണ്ടെന്നു ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലുമായി ഗതാഗത മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തി. 40 കോടി രൂപ ഉടന്‍ നല്‍കാന്‍ ധനവകുപ്പ് ശ്രമിക്കുന്നുണ്ടെന്ന് ആന്റണി രാജു അറിയിച്ചു. മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ തല നടപടി ക്രമങ്ങളില്‍ കാലതാമസം ഉണ്ടാകാം, അങ്ങനെ ഉണ്ടാകരുത് എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര നയമാണ്. ബള്‍ക്ക് പര്‍ച്ചേസ് കേന്ദ്രം എടുത്തുമാറ്റി. ഇങ്ങനെ കോടികളുടെ അധിക ചെലവുണ്ടായി. എന്നാല്‍ ഇതിനെ ആരും വിമര്‍ശിക്കാറില്ലെന്നും ആന്റണി രാജു ആരോപിച്ചു. ജൂലൈ വരെ കൊടുക്കാന്‍ ഉള്ള ശമ്പളം കൊടുത്ത് തീര്‍ത്തിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിനകം കൊടുക്കാന്‍ ഉള്ളത് മാത്രമാണ് ഇനി ബാക്കി ഉള്ളത്. പലരും വിഷയം അവതരിപ്പിക്കുന്നത് കേട്ടാല്‍ മാസങ്ങളായി ശമ്പളം നല്‍കിയിട്ടില്ല എന്നു തോന്നുമെന്നും മന്ത്രി പറഞ്ഞു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait