ആശയകുഴപ്പത്തിലാക്കി രജനി, ധ്യാന്‍ ചിത്രം 'ജയിലര്‍'

ഓണ്‍ലൈന്‍ വഴിയും തിയേറ്ററുകളില്‍ എത്തിയും ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഇത്തരത്തില്‍ അബദ്ധം പറ്റുന്നുണ്ട്. സിനിമ തുടങ്ങിയ ശേഷമാണ് ചിത്രം മാറിപ്പോയി എന്ന കാര്യം പലരും അറിയുന്നത്
Published on 22 August 2023 IST

കൊച്ചി: രജനികാന്ത് ചിത്രം ജയിലറും ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തിയ മലയാള ചിത്രം ജയിലറും തിയേറ്ററുകളില്‍ ഒരേ സമയം എത്തിയതോടെ ആശയകുഴപ്പത്തിലായിരിക്കുകയാണ് പ്രേക്ഷകര്‍. 'ജയിലര്‍' എന്ന പേരില്‍ ഒരു ദിവസം തന്നെ രണ്ട് ചിത്രങ്ങളും തിയേറ്ററുകളില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. രണ്ട് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സിനിമ മാറിപോകുന്നതായാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്.ഓണ്‍ലൈന്‍ വഴിയും തിയേറ്ററുകളില്‍ എത്തിയും ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഇത്തരത്തില്‍ അബദ്ധം പറ്റുന്നുണ്ട്. സിനിമ തുടങ്ങിയ ശേഷമാണ് ചിത്രം മാറിപ്പോയി എന്ന കാര്യം പലരും അറിയുന്നത്. തമിഴ് ജയിലര്‍ ഓഗസ്റ്റ് 10നും മലയാളം ജയിലര്‍ ഓഗസ്റ്റ് 18നുമാണ് റിലീസ് ചെയ്തത്. ഒരേദിവസമാണ് രണ്ട് സിനിമകളും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത് എങ്കിലും രജനികാന്തിന്റെ ജയിലര്‍ റിലീസ് പ്രഖ്യാപിച്ചതോടെ ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തിയ ജയിലര്‍ മാറ്റിവയ്ക്കുകയായിരുന്നു. ഏറെ കാലത്തിനു ശേഷം സൂപ്പര്‍ താരം രജനി നായകനായി എത്തിയ ജയിലര്‍ തിയേറ്ററുകളില്‍ ഹൗസ്ഫുളായി പ്രദര്‍ശനം തുടരുകയാണ്.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait