ഓണവിപണി: കോഴിവില പറക്കുന്നു

ഇപ്പോള്‍ ഒരുകിലോ കോഴിക്ക് 140 രൂപയാണ് കേരളത്തിലെ ചില്ലറ വില്‍പ്പനവില. തമിഴ്നാട്ടിലെ ഫാമുകളില്‍ ദിവസവും വിലവര്‍ധിക്കുന്നതിനാല്‍ ഓണക്കാലത്ത് ചിലപ്പോള്‍ ഒരുകിലോക്ക് 200 രൂപ മുതല്‍ 220രൂപവരെ ഉയരുമെന്നു വ്യാപാരികള്‍ പറയുന്നു
Published on 22 August 2023 IST

കണ്ണൂര്‍: ഓണവിപണി ലക്ഷ്യമിട്ട്  ഇറച്ചിക്കോഴി വില കുത്തനെ കൂട്ടാന്‍ ഇതരസംസ്ഥാന ലോബിയുടെ ശ്രമമെന്ന് ആക്ഷേപം. തമിഴ്നാട്ടിലെ  ഫാമുകളില്‍ ഇറച്ചിക്കോഴികളുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ മാര്‍ക്കറ്റില്‍ ഇറച്ചിവില ഉയരാന്‍ സാധ്യതയുള്ളതായി വ്യാപാരികള്‍. ഓണത്തിന് ഒരാഴ്ചമാത്രം ശേഷിക്കെ,  ഇറച്ചിവില ദിവസവും കൂടുന്നത് വ്യാപാരികളെ ആശങ്കയിലാക്കി. ഇതരസംസ്ഥാനത്തെ ഫാമില്‍ ഒരുകിലോ കോഴിയുടെ വില 110 രൂപയായാണ് ഉയര്‍ന്നത്. ഇപ്പോള്‍ ഒരുകിലോ കോഴിക്ക് 140 രൂപയാണ് കേരളത്തിലെ ചില്ലറ വില്‍പ്പനവില. തമിഴ്നാട്ടിലെ ഫാമുകളില്‍ ദിവസവും വിലവര്‍ധിക്കുന്നതിനാല്‍ ഓണക്കാലത്ത് ചിലപ്പോള്‍ ഒരുകിലോക്ക് 200 രൂപ മുതല്‍ 220രൂപവരെ ഉയരുമെന്നു വ്യാപാരികള്‍ പറയുന്നു. രണ്ടാഴ്ച മുമ്പ് ചില്ലറ വില കിലോയ്ക്ക് 105 വരെയായി താഴ്ന്നിരുന്നു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait