16 കാരന്‍ ബൈക്ക് ഓടിച്ചു മാതാവിന് 30,000 പിഴ

നിര്‍ത്താതെ പോയ വാഹനം തുടര്‍ന്ന് വണ്ടി നമ്പര്‍ പരിശോധിച്ച് മനസിലാക്കി അന്വേഷിച്ചതില്‍ ആര്‍സി ഉടമ ജീവിച്ചിരിപ്പില്ലെന്നും വാഹനം കൈവശം വച്ച് കുട്ടിക്ക് ഓടിക്കാന്‍ നല്‍കിയത് മാതാവാണെന്നും കണ്ടെത്തുകയായിരുന്നു
Published on 22 August 2023 IST

ചൊക്ലി: പ്രായപൂര്‍ത്തിയാ കാത്ത വിദ്യാര്‍ത്ഥിക്ക് ബൈക്ക് ഓടിക്കാന്‍ കൊടുത്തമാതാവിന് മുപ്പതിനായിരം രൂപ കോടതി പിഴയിട്ടു. തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്. ചൊക്ലി കവിയൂര്‍ സ്വദേശിനി റംഷിനക്കാണ് പിഴ ചുമത്തിയത്. മാതാവിന്റെ ഉടമസ്ഥതയിലുള്ള വാഹനം  സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 16 കാരനായ മകന് ഓടിക്കാന്‍ കൊടുത്തിരുന്നു. മനുഷ്യജീവന് അപകടം ഉണ്ടാക്കിയേക്കാം എന്ന അറിവോടെയാണ് വാഹനം ഓടിക്കാന്‍ നല്‍കിയത് എന്ന ശിക്ഷാര്‍ഹമായ കുറ്റത്തിനാണ് കോടതി പിഴ ഉത്തരവിട്ടത്. ഏപ്രില്‍ മൂന്നിന് കവിയൂര്‍ പെരിങ്ങാടി റോഡില്‍ അപകടകരമായി കുട്ടി ഡ്രൈവര്‍ ഓടിച്ചു വന്ന ബൈക്ക് വാഹന പരിശോധനക്കിടെയാണ് എസ് ഐ സവ്വ്യസാചി കണ്ടെത്തിയത്. നിര്‍ത്താതെ പോയ വാഹനം തുടര്‍ന്ന് വണ്ടി നമ്പര്‍ പരിശോധിച്ച് മനസിലാക്കി അന്വേഷിച്ചതില്‍ ആര്‍സി ഉടമ ജീവിച്ചിരിപ്പില്ലെന്നും വാഹനം കൈവശം വച്ച് കുട്ടിക്ക് ഓടിക്കാന്‍ നല്‍കിയത് മാതാവാണെന്നും കണ്ടെത്തുകയായിരുന്നു. കേസില്‍ ചൊക്ലി പോലിസ് ഇന്‍സ്പെക്ടര്‍ സി. ഷാജുവിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ സവ്വ്യസാചി കേസെടുത്തു കോടതിയില്‍ കുറ്റപത്രം നല്‍കുകയായിരുന്നു.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait