സണ്‍ ഷെയിഡ് തകര്‍ന്ന് തൊഴിലാളി മരിച്ചു

മണക്കാട് ആലത്തുംകുണ്ട് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ മുഹമ്മദ് ഷഫീക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതുതായി പണിയുന്ന വീടിന്റെ രണ്ടാംനിലയിലെ സണ്‍ഷേഡിന്റെ വാര്‍ക്കപലക നീക്കുന്നതിനിടയിലാണ് അപകടം
Published on 22 August 2023 IST

ശ്രീകണ്ഠപുരം: നിര്‍മ്മാണം നടക്കുന്ന ഇരുനില വീടിന്റെ സണ്‍ഷൈയിഡ് തകര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ആസാം സ്വദേശി റാക്കിമുല്ല(റാക്കി ബുള്‍-31) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 9.45ന് കുറുമാത്തൂര്‍ മണക്കാട് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്താണ് അപകടം
മണക്കാട് ആലത്തുംകുണ്ട് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ മുഹമ്മദ് ഷഫീക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതുതായി പണിയുന്ന വീടിന്റെ രണ്ടാംനിലയിലെ സണ്‍ഷേഡിന്റെ വാര്‍ക്കപലക നീക്കുന്നതിനിടയിലാണ് അപകടം. വിവരമറിഞ്ഞ് തളിപ്പറമ്പില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാസേനയാണ് തകര്‍ന്നു വീണ സ്ളാബ് നീക്കി   ഇയാളെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് ശ്രീകണ്ഠാപുരം പോലിസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait