തീവണ്ടിക്ക് മുന്നില്‍ ചാടി ഓട്ടോഡ്രൈവര്‍ മരിച്ചു

രാവിലെ ചെറുവത്തൂരില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനിനാണ് കുഞ്ഞിരാമന്‍ ചാടിയത്. ശരീരം രണ്ടുകഷ്ണങ്ങളായി വേര്‍പെട്ടു
Published on 22 August 2023 IST

നീലേശ്വരം: ഓട്ടോഡ്രൈവര്‍ തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു. പുതിയകോട്ടയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ മടിക്കൈ കാലിച്ചാംപൊതിയിലെ വെള്ളുവീട്ടില്‍ കുഞ്ഞിരാമനാണ് (70) നീലേശ്വരം മന്നംപുറത്ത് കാവിന് സമീപം  തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്. രാവിലെ ചെറുവത്തൂരില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനിനാണ് കുഞ്ഞിരാമന്‍ ചാടിയത്. ശരീരം രണ്ടുകഷ്ണങ്ങളായി വേര്‍പെട്ടു. പതിവുപോലെ വീട്ടില്‍ നിന്നും പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു. നീലേശ്വരം പോലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ:ശോഭ. മക്കള്‍: സയന,നയന. മരുമകന്‍: ദിവാകരന്‍. സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍, വത്സല, ജാനകി.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait