തീവണ്ടിയില്‍ നിന്ന് വീണു യുവാവിന് ദാരുണാന്ത്യം

അപകടം ട്രെയിനില്‍ നിന്നു ചാടിയിറങ്ങുന്നതിനിടെ
Published on 22 August 2023 IST

കണ്ണപുരം: യാത്രക്കിടെ തീവണ്ടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. പുതിയങ്ങാടി സിദ്ധിഖ് പള്ളിക്ക് സമീപത്തെ പി.കെ ഫവാസ്(32) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 10 ഓടെ
കണ്ണപുരം റെയില്‍വെ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. മംഗലാപുരത്തു നിന്നും പഴയങ്ങാടിയിലേക്കുള്ള യാത്രക്കിടെ യശ്വന്ത്പൂര്‍ പ്രതിവാര എക്‌സ്പ്രസില്‍ നാട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. പുതിയങ്ങാടിയിലെ അബ്ദുല്‍റഹ്‌മാന്‍-ഫായിസ ദമ്പതികളുടെ മകനാണ്. ഭാര്യ:ഫായിസ. സഹോദരങ്ങള്‍:ഫാരിസ്,ഫാസില, ഫെമിന.കണ്ണപുരം പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait