പയ്യന്നൂര്‍ നഗരസഭയില്‍ മുഴുവന്‍ ഗ്രന്ഥാലയം

ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ, ഹരിത കര്‍മ്മ സേന, ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ നേരിട്ട് ജനങ്ങളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിച്ചാണ് പുതിയ ഗ്രന്ഥാലയങ്ങള്‍ തുടങ്ങിയത്. ഇതില്‍ വെള്ളൂര്‍ സെന്‍ട്രല്‍ ഗ്രന്ഥാലയം നേരിട്ട് നാലായിരത്തോളം പുസ്തകങ്ങള്‍ ശേഖരിച്ച് മാതൃകയായി
Published on 21 August 2023 IST

പയ്യന്നൂര്‍: നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും ഗ്രന്ഥാലയം സ്ഥാപിച്ചതിന്റെ
സമ്പൂര്‍ണ്ണ ഗ്രന്ഥശാല പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം രാജ്യസഭാംഗം ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി നിര്‍വഹിച്ചു. ചരിത്രപരമായ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ പയ്യന്നൂര്‍ നഗരസഭ പരിധിയില്‍ 44 വാര്‍ഡുകളിലായി 50 ഗ്രന്ഥാലയങ്ങളാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. പുതുതായി 13 വാര്‍ഡുകളിലായി 13 എണ്ണം കൂടി സ്ഥാപിച്ചതോടെ 63 ഗ്രന്ഥാലയങ്ങളോടെയാണ് സമ്പൂര്‍ണ ഗ്രന്ഥാലയ നഗരസഭയായി പ്രഖ്യാപനം. ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ, ഹരിത കര്‍മ്മ സേന, ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ നേരിട്ട് ജനങ്ങളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിച്ചാണ് പുതിയ ഗ്രന്ഥാലയങ്ങള്‍ തുടങ്ങിയത്. ഇതില്‍ വെള്ളൂര്‍ സെന്‍ട്രല്‍ ഗ്രന്ഥാലയം നേരിട്ട് നാലായിരത്തോളം പുസ്തകങ്ങള്‍ ശേഖരിച്ച് മാതൃകയായി. ആദിവാസി, പിന്നോക്ക മേഖലകളില്‍ പുതുതായി സ്ഥാപിക്കുന്ന ഗ്രന്ഥാലയങ്ങള്‍ക്ക്  നല്‍കാനായി ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ നഗരസഭ സംഭാവന ചെയ്യുന്ന പുസ്തകങ്ങള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി ലളിത, ഡോ. വി ശിവദാസന്‍ എംപിക്ക് കൈമാറി. ടി.ഐ മധുസൂദനന്‍ എം.എല്‍.എ അധ്യക്ഷനായി. മുന്‍ എംഎല്‍എമാരായ ടി.വി രാജേഷ്, സി. കൃഷ്ണന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.ജയ, ടി.വിശ്വനാഥന്‍, ടി.പി സെമിറ, കൗണ്‍സിലര്‍മാരായ കെ.കെ ഫല്‍ഗുനന്‍, ഇക്ബാല്‍ പോപ്പുലര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ വിജയന്‍,താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ശിവകുമാര്‍, വി.നാരായണന്‍, വി.സി നാരായണന്‍, കെ.വി ബാബു, വി.കെ.പി ഇസ്മയില്‍, ഒ.ടി സുമേഷ്, പി.വി ദാസന്‍, പി.ജയന്‍, പനക്കീല്‍ ബാലകൃഷ്ണന്‍, ബി.സജിത്ത്‌ലാല്‍, എം.വി ഹരിദാസന്‍ എന്നിവര്‍ പങ്കെടുത്തു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait