മകളുമായുള്ള വിവാഹത്തെ എതിര്‍ത്തു; പിതാവിനെ വീട്ടില്‍ കയറി യുവാവ് വെട്ടി

യുവതിയെ കാസര്‍കോട് സ്വദേശിയുമായി വിവാഹം ചെയ്ത് അയച്ച വിവരമറിഞ്ഞ അക്ഷയ് യുവതിയെ തേടി കൂട്ടുകാരനൊപ്പം ചൂരലിലെത്തിയാണ് അക്രമം നടത്തിയത്
Published on 17 August 2023 IST

പെരിങ്ങോം: പ്രണയ പക പാതിരാത്രിയില്‍ കാമുകിയെ തേടിയെത്തിയ രണ്ടംഗ സംഘം ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു.മാത്തില്‍ ചൂരലില്‍ ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ചൂരലില്‍ അരിയില്‍ വെള്ളച്ചാട്ടത്തിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന ചെങ്കല്‍ ലോഡിങ്ങ് തൊഴിലാളി ഇരിക്കൂര്‍ കല്യാട് സ്വദേശി എ.സി രാജേഷിനെ (45)യാണ് രണ്ടംഗ സംഘം വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.പുലര്‍ച്ചെ 1.30 ഓടെ വാതില്‍ മുട്ടി വീട്ടുകാരെ വിളിച്ചുണര്‍ത്തിയ പ്രതികള്‍ വാക്ക് തര്‍ക്കമാകുകയും വടിവാള്‍കൊണ്ട് വെട്ടാന്‍ ശ്രമിക്കുന്നതിനിടെ രാജേഷിന്റെ ഭാര്യ റീത്ത മുറിയില്‍ കയറി വാതിലടച്ചതോടെ പ്രതികള്‍ രാജേഷിന്റെ തലക്കും ഇടത് കവിളിലും വടിവാള്‍കൊണ്ട് വെട്ടുകയായിരുന്നു.സംഭവ ശേഷം ഇരുവരും ഇരളില്‍ രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ സാരമായി പരിക്കേറ്റ രാജേഷിനെ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.രാജേഷിന്റെ ഭാര്യയുടെ ആദ്യ വിവാഹബന്ധത്തിലുണ്ടായിരുന്ന മകളുമായി ഏറെക്കാലമായി കണ്ണൂര്‍ സിറ്റി തയ്യില്‍ സ്വദേശിയായ അക്ഷയ് (28) പ്രണയത്തിലായിരുന്നു.എന്നാല്‍ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. യുവതിയെ കാസര്‍കോട് സ്വദേശിയുമായി വിവാഹം ചെയ്ത് അയച്ച വിവരമറിഞ്ഞ അക്ഷയ് യുവതിയെ തേടി കൂട്ടുകാരനൊപ്പം ചൂരലിലെത്തിയാണ് അക്രമം നടത്തിയത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരിങ്ങോം എസ്.ഐ എന്‍ പി രാഘവന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ കഴിയുന്ന രാജേഷില്‍ നിന്നും മൊഴി രേഖപ്പെടുത്തി. വധശ്രമത്തിന് കേസെടുത്തു. പെരിങ്ങോം പോലിസ് വിവര മറിയിച്ചതിനെ തുടര്‍ന്ന് അക്രമത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളില്‍ ഒരാളായ അക്ഷയിയെ സിറ്റി പോലിസ് ഇന്ന് പുലര്‍ച്ചെ പിടികൂടി. പ്രതിയെ പെരിങ്ങോം പോലിസിന് കൈമാറി. സംഘത്തിലുണ്ടായിരുന്ന കൂട്ടുപ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങളും പോലിസ് ആരംഭിച്ചു. അക്രമത്തിനുപയോഗിച്ച ആയുധം മുറിയില്‍ നിന്നും കണ്ടെത്തു. ശാസ്ത്രീയ പരിശോധനക്കായി ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait