ഭാര്യയോട് നഗ്‌ന വീഡിയോ ചെയ്യാന്‍ നിര്‍ബന്ധിച്ച് ഭര്‍ത്താവിന്റെ മര്‍ദ്ദനം

വൈശാഖന്‍ ആളുകളില്‍ നിന്നും പണം വാങ്ങി ഭാര്യയെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും അവരോട് വിവസ്ത്രയായി നിന്ന് വീഡിയോ കോള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു
Published on 17 August 2023 IST

നീലേശ്വരം: പണത്തിനുവേണ്ടി ഭാര്യയോട് നഗ്‌ന വീഡിയോ കോള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്ത ഭര്‍ത്താവിനെതിരെ നീലേശ്വരം പോലിസ് കേസെടുത്തു. ബങ്കളത്തെ  കെ.പി വൈശാഖിനെതിരെയാണ് ഭാര്യയുടെ പരാതിയില്‍ നീലേശ്വരം പോലിസ് കേസെടുത്തത്. പാലായിയില്‍ വാടക ക്വാട്ടേഴ്സിലാണ് താമസം. വൈശാഖന്‍ ആളുകളില്‍ നിന്നും പണം വാങ്ങി ഭാര്യയെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും അവരോട് വിവസ്ത്രയായി നിന്ന് വീഡിയോ കോള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.എന്നാല്‍ ഭാര്യ ഇതിനു തയ്യാറായില്ല. ഇതേചൊല്ലി ഭര്‍ത്താവ് ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയപ്പോഴാണ് 20 കാരിയായ ഭാര്യ നീലേശ്വരം പോലിസില്‍ പരാതി നല്‍കിയത്.

 

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait