കണ്ണൂര്‍: വനിതാ ജയിലിലെ ജയിലറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മയക്കുമരുന്ന് കേസിലെ പ്രതിയായ യുവതിക്കെതിരെ പരാതിയില്‍ ടൗണ്‍ പോലിസ് കേസെടുത്തു.വനിത ജയിലറുടെ പരാതിയില്‍ മയക്കുമരുന്ന് കേസിലെ പ്രതിയായ കടലായിയിലെ ഷബ്നക്കെതിരെയാണ് ടൗണ്‍ പോലിസ് കേസെടുത്തത്.ഇക്കഴിഞ്ഞ 29 നു ആയിരുന്നു സംഭവം. ജയിലില്‍ പരിശോധന നടത്തുന്നതിനിടെ പ്രതിയില്‍ നിന്നും ചില സാധന സാമഗ്രികള്‍ പോലിസ് പിടികൂടിയിരുന്നു.പ്രകോപിതയായ പ്രതി വനിതാ ജയിലറേയും ഭര്‍ത്താവിനെയും വാഹനമിടിച്ച് കൊല്ലുമെന്നും മകനെ മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വനിതാ ജയിലര്‍ നല്കിയ പരാതിയില്‍ കേസെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.