ലഹരിമരുന്നുമായി രണ്ടു പേര്‍ പിടിയില്‍

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പട്രോളിങ്ങില്‍ കാപ്പാട് ഭാഗത്ത് നിന്നുമാണ് കെ.എല്‍ .13.എ.പി. 185 നമ്പര്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ കടത്തുകയായിരുന്ന 7.581 ഗ്രാം മെത്താം ഫിറ്റമിനുമായി ഇരുവരും അറസ്റ്റിലായത്
Published on 17 August 2023 IST

കണ്ണൂര്‍: ബൈക്കില്‍ കടത്തുകയായിരുന്ന ലഹരി മരുന്നുമായി രണ്ടു പേരെ എക്‌സൈസ് സംഘം പിടികൂടി. കണ്ണൂര്‍ ചേലോറ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ആയിഷ മന്‍സിലില്‍ പി.മുഹമ്മദ് (26), സുഹൃത്ത് ചേലോറയിലെ പി.പി അജ്മല്‍ (25) എന്നിവരെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി ജനാര്‍ദ്ദനനും സംഘവും പിടികൂടിയത്.
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പട്രോളിങ്ങില്‍ കാപ്പാട് ഭാഗത്ത് നിന്നുമാണ് കെ.എല്‍ .13.എ.പി. 185 നമ്പര്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ കടത്തുകയായിരുന്ന 7.581 ഗ്രാം മെത്താം ഫിറ്റമിനുമായി ഇരുവരും അറസ്റ്റിലായത്.റെയ്ഡില്‍പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പി വിജയന്‍ ,പി കെ അനില്‍കുമാര്‍, പങ്കജാക്ഷന്‍, പി സജീഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ റിമാന്റ് ചെയ്തു.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait