സ്വാതന്ത്ര്യ സംരക്ഷണ യാത്ര നടത്തി

ആസാദി ബച്ചാവോ മുദ്രാവാക്യം ഉയര്‍ത്തി സ്വാതന്ത്ര്യ സംരക്ഷണ യാത്ര നടത്തി
Published on 17 August 2023 IST

കണ്ണൂര്‍: എന്‍സിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര പോരാട്ട സ്മരണങ്ങള്‍ ഉറങ്ങുന്ന വിളക്കും തറയില്‍ നിന്നും കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലേക്ക് ആസാദി ബച്ചാവോ മുദ്രാവാക്യം ഉയര്‍ത്തി സ്വാതന്ത്ര്യ സംരക്ഷണ യാത്ര നടത്തി. എന്‍സിപി ജില്ലാ പ്രസിഡണ്ട്  കെ. സുരേശന്‍ നയിച്ച സ്വാതന്ത്ര്യ സംരക്ഷണ യാത്ര എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍ ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയം കോര്‍ണറില്‍ നടന്ന സമാപന ചടങ്ങില്‍ കെ. സുരേശന്‍ അധ്യക്ഷനായി. നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജൂലേഷ് രവീന്ദ്രന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി.കെ രവീന്ദ്രന്‍, എം.പി മുരളി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. കുഞ്ഞികണ്ണന്‍, കെ.വി രജീഷ്, പി.ടി സുരേഷ് ബാബു,മുകുന്ദന്‍. എം.എ ആന്റണി, പ്രദീപന്‍ തൈക്കണ്ടി, എം നിതിന്‍, ശ്രീനിവാസന്‍ മാറോളി, കെ.പി ശിവപ്രസാദ്, മുസ്തഫ തലശ്ശേരി,ഒതയോത് ബാലകൃഷ്ണന്‍, ഷീബാ ലിയോണ്‍,അജയന്‍ പായം, പി.വി കുഞ്ഞി കൃഷ്ണന്‍, എന്‍.കെ സല്‍ജിത്ത് പങ്കെടുത്തു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait