ജെയ്ക്ക് സി തോമസ് പത്രിക സമര്‍പ്പിച്ചു

ജെയ്കിന് കെട്ടിവയ്ക്കാനുള്ള തുക ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയാണ് നല്‍കിയത്
Published on 16 August 2023 IST

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്നും പ്രകടനമായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം എത്തിയാണ് ജെയ്ക് പത്രിക നല്‍കിയത്. ആര്‍.ഡി.ഒ വിനോദ് രാജിന് മുന്നിലാണ് ഇദ്ദേഹം പത്രിക സമര്‍പ്പിച്ചത്. ജെയ്കിന് കെട്ടിവയ്ക്കാനുള്ള തുക ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയാണ് നല്‍കിയത്. കെട്ടിവയ്ക്കാനുള്ള തുക സ്വീകരിച്ച ശേഷം സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിലെത്തിയ ജെയ്കിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും മന്ത്രി വി.എന്‍ വാസവനും ചേര്‍ന്ന് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന്, പ്രകടനമായി താലുക്ക് ഓഫിസിലെ ആര്‍.ഡി.ഒ ഓഫിസിലെത്തി പത്രിക സമര്‍പ്പിച്ചു.എ.വി റസല്‍, അഡ്വ. വി.ബി ബിനു, ലോപ്പസ് മാത്യു,  കെ.ആര്‍ രാജന്‍ എന്നിവരും പത്രിക സമര്‍പ്പണത്തിന് ഒപ്പം ഉണ്ടായിരുന്നു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait