പ്രകോപനമുദ്രാവാക്യം, സമൂഹ മാധ്യമങ്ങളില്‍ പ്രകോപനം: 4 പേര്‍ക്കെതിരെ കേസ്

ജാഥക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പരാതിയില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കുമെതിരെ പയ്യന്നൂര്‍ പോലിസ് കേസെടുത്തു
Published on 16 August 2023 IST

പയ്യന്നൂര്‍: ജാഥക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പരാതിയില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കുമെതിരെ പയ്യന്നൂര്‍ പോലിസ് കേസെടുത്തു. സി പി എം പ്രവര്‍ത്തകരായ കരിവെള്ളൂരിലെ സിബിന്‍, രാമന്തളി കക്കംപാറയിലെ ജിതിന്‍, ഏഴിമല കുരിശുമുക്കിലെ പ്രിയേഷ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കുമെതിരെ  ആര്‍എസ്എസ് മുന്‍ ജില്ലാ കാര്യവാഹക് കാങ്കോല്‍ ആലക്കാട്ടെ ബിജു നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂലായ് 11നു സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുന്നരു കാരന്താട്ടെ സി.വി ധനരാജ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കുന്നരുവില്‍ നടന്ന പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്നാണ് ബിജുവിന്റെ പരാതി. അതേസമയം സമൂഹ മാധ്യമത്തിലൂടെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ബിജു പ്രകോപനമുണ്ടാക്കിയെന്ന കരിവെള്ളൂരിലെ സിബിന്‍ നല്‍കിയ പരാതിയില്‍ ആലക്കാട്ടെ ബിജുവിനെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait