സ്വര്‍ണവും പണവും വാങ്ങി ലാഭം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്

സ്ഥാപന മേധാവിക്കെതിരെ നിക്ഷേപകരായ നാലു പേര്‍ നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം പയ്യന്നൂര്‍ പോലിസ് കേസെടുത്തു
Published on 16 August 2023 IST

പയ്യന്നൂര്‍: വന്‍ ലാഭവിഹിതം തരാമെന്ന് വിശ്വസിപ്പിച്ച് സ്വര്‍ണവും പണവും നിക്ഷേപം സ്വീകരിച്ച് നിക്ഷേപകരെ വഞ്ചിച്ച പയ്യന്നൂരിലെ ഫാഷന്‍ ഗോള്‍ഡ് സ്വര്‍ണ്ണാഭരണ സ്ഥാപന മേധാവിക്കെതിരെ നിക്ഷേപകരായ നാലു പേര്‍ നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം പയ്യന്നൂര്‍ പോലിസ് കേസെടുത്തു. ഒരു ലക്ഷം രൂപയ്ക്ക് മാസം ആയിരം രൂപ ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് രാമന്തളി വടക്കുമ്പാട് സ്വദേശി അബ്ദുല്‍ ഖാദറില്‍ നിന്നും 15ലക്ഷം രൂപയും പയ്യന്നൂര്‍ കവ്വായിയിലെ യു.വി നഫീസയില്‍ നിന്നും ആറ് ലക്ഷം രൂപയും  കവ്വായിയിലെ ഖമറുന്നീസയില്‍ നിന്നും 208 ഗ്രാം സ്വര്‍ണവും, രാമന്തളി സ്വദേശിനി സെറീനയില്‍ നിന്നും 150 ഗ്രാം സ്വര്‍ണവും നിക്ഷേപമായി വാങ്ങിയ ശേഷം കൊടുത്ത പണമോ സ്വര്‍ണമോ തിരിച്ചു കൊടുക്കുകയോ ലാഭ വിഹിതം നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നാണ്  പരാതി. ഫാഷന്‍ ഗോള്‍ഡ് സ്ഥാപന ഉടമ ചന്തേരയിലെ പൂക്കോയ തങ്ങള്‍ക്കെതിരെയാണ് കേസ്. 2015 മുതല്‍ 2019 വരെയുള്ള കാലയളവിലാണ് സ്വര്‍ണവും പണവും നാലു പേരില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ച ശേഷം വഞ്ചിച്ചത്. നേരത്തെ ഇത്തരത്തില്‍ പയ്യന്നൂര്‍ പോലിസ് നിക്ഷേപകരായ നിരവധി പരാതിക്കാരില്‍ നിന്നും കേസെടുത്തിരുന്നു. കേസുകള്‍ കോടതിയില്‍ കേസ് വിചാരണയിലാണ്.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait