കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍

വാഹനം കസ്റ്റഡിയിലെടുത്ത പോലിസ് വാഹന ഉടമക്കെതിരെ കേസെടുത്തു
Published on 16 August 2023 IST

മഞ്ചേശ്വരം: വാഹന പരിശോധനക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഓടിച്ച ബൈക്കുകള്‍ പോലിസ് പിടിച്ചെടുത്തു. കൗമാരക്കാരന്‍ ഓടിച്ച കെ.എല്‍. 14.എസ്. 4392 നമ്പര്‍ ബൈക്ക് മംഗല്‍ പാടി ഗവ. ആശുപത്രിക്ക് സമീപത്ത് വച്ച് എസ്.ഐ പി. അനൂപും സംഘവും പിടികൂടി. വാഹനം കസ്റ്റഡിയിലെടുത്ത് പോലിസ് വാഹന ഉടമക്കെതിരെ കേസെടുത്തു. കൗമാരക്കാരന്‍ അപകടം വരുത്തും വിധം ഓടിച്ചു വന്ന കെ എല്‍. 14. എ.ഡി. 1623 നമ്പര്‍ ബൈക്ക് വാഹന പരിശോധക്കിടെ എസ്.ഐ എന്‍. അന്‍സാറും സംഘവും പിടികൂടി. ഇന്നലെ വൈകുന്നേരം ബഡാജെ മഞ്ചംപാടിയില്‍ വച്ചാണ് പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലിസ് വാഹന ഉടമക്കെതിരെ കേസെടുത്തു.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait