വയോധിക കുളത്തില്‍ മരിച്ച നിലയില്‍

ഇന്ന് രാവിലെ ആറോടെ നടക്കാവ് കാപ്പില്‍ കുളത്തിലാണ് മൃതദേഹം കണ്ടത്
Published on 16 August 2023 IST

ചന്തേര: വയോധികയുടെ മൃതദേഹം വീടിന് സമീപത്തെ കുളത്തില്‍ കണ്ടെത്തി. ഉദിനൂര്‍ നടക്കാവിലെ ഏ.വി നാരായണിയെ (68) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയാണ്. ഇന്ന് രാവിലെ ആറോടെ നടക്കാവ് കാപ്പില്‍ കുളത്തിലാണ് മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃക്കരിപ്പൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സഹോദരങ്ങള്‍: സുധാകരന്‍, സരോജിനി, പരേതനായ ദാമോദരന്‍. ചന്തേര പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait