മഞ്ഞക്കാര്‍ഡുള്ളവര്‍ക്ക് ഓണക്കിറ്റ്

അഗതിമന്ദിരങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്യാനും തീരുമാനമായി. ഇത്തവണയും 14 ഇനങ്ങള്‍ തന്നെയാണ് ഓണകിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Published on 16 August 2023 IST

 

തിരു: റേഷന്‍ കാര്‍ഡ് അടിസ്ഥാനമാക്കി ഓണക്കിറ്റ് രണ്ട് വിഭാഗത്തിന് മാത്രം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എ.എ.വൈ,മഞ്ഞക്കാര്‍ഡ് ഉളവര്‍ക്ക് മാത്രം ഓണക്കിറ്റ് നല്‍കാനാണ് മന്ത്രി സഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. 5.8 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് ലഭിക്കും. കിറ്റില്‍ ഉള്‍പ്പെടുത്തേണ്ടവ സംബന്ധിച്ച് പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. മുന്‍വര്‍ഷം എല്ലാ വിഭാഗങ്ങള്‍ക്കും കിറ്റ് നല്‍കിയിരുന്നു. അഗതിമന്ദിരങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്യാനും തീരുമാനമായി. ഇത്തവണയും 14 ഇനങ്ങള്‍ തന്നെയാണ് ഓണകിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക. കഴിഞ്ഞവര്‍ഷം ഓണക്കിറ്റില്‍ 14 ഇനമുണ്ടായിരുന്നു. ഇത്തവണ ഒരെണ്ണം കുറയുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതായിരുന്നു. കഴിഞ്ഞവര്‍ഷം വറ്റല്‍മുളക് നല്‍കിയിടത്ത് ഇത്തവണ മുളകുപൊടി കിറ്റില്‍ ഉള്‍പ്പെടുന്നതടക്കമുള്ള മാറ്റങ്ങളാണുള്ളത്.
കശുവണ്ടി കിറ്റില്‍ ഉള്‍പ്പെടുത്തി. മുന്‍വര്‍ഷം എല്ലാ വിഭാഗങ്ങള്‍ക്കും കിറ്റ് നല്‍കിയിരുന്നു. ഇത്തവണ ഓണക്കിറ്റ് ഏഴുലക്ഷമായി ചുരുക്കിയെന്ന വാര്‍ത്തയില്‍ വിവിധയിടങ്ങളില്‍ നിന്നും ആശങ്ക പ്രകടപ്പിച്ചിരുന്നു. സാമ്പത്തികപ്രതിസന്ധിയാണ് ഇതിനു പ്രധാന കാരണമായി സര്‍ക്കാര്‍ ഉന്നയിച്ചത്. അഞ്ചുലക്ഷം മഞ്ഞക്കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും അവശവിഭാഗങ്ങളുമായി രണ്ടുലക്ഷം പേര്‍ക്കും മാത്രം കിറ്റ് നല്‍കാനായിരുന്നു കഴിഞ്ഞ ദിവസം തീരുമാനം. എന്നാല്‍ ഭക്ഷ്യവകുപ്പിന്റെ ശുപാര്‍ശയില്‍ പ്രത്യേക യോഗം നടത്തുകയായിരുന്നു. മൊത്തം 93 ലക്ഷം റേഷന്‍ കാര്‍ഡുടമകളില്‍ 87 ലക്ഷം പേര്‍ക്ക് കഴിഞ്ഞവര്‍ഷം കിറ്റ് നല്‍കിയിരുന്നു. ഇത്തവണ എല്ലാവര്‍ക്കും നല്‍കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സാമ്പത്തികപ്രതിസന്ധി തടസമായി.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait