പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

ഇന്ന് രാവിലെ ഏഴോടെ വീട്ടിലെ ശുചി മുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു
Published on 14 August 2023 IST

കണ്ണപുരം: പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി ശുചിമുറിയില്‍ കുഴഞ്ഞു വീണു മരിച്ചു. കണ്ണപുരം ഗവ.ഹയര്‍ സെക്കന്ററിസ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനി ചെറുകുന്ന് പള്ളിച്ചാലിലെ മുസ്തഫ-സി.വി ഷമീമ ദമ്പതികളുടെ മകള്‍ ഫാത്തിമ മിസ്‌വ (17) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ ഏഴോടെ വീട്ടിലെ ശുചി മുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ ചെറുകുന്നിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍: മിഹറാജ് (വിദ്യാര്‍ഥി,മാടായി കോളജ്). കണ്ണപുരം പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait