കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങുന്നു

പ്രതിദിനം 40 ആന്‍ജിയോപ്ലാസ്റ്റിയും ആന്‍ജിയോഗ്രാമും ഇവിടെ നടക്കാറുണ്ട്. കാര്‍ഡിയോളജി വിഭാഗത്തിലെ പഴയ എസി പ്ലാന്റ് മാറ്റി പുതിയതു സ്ഥാപിക്കാന്‍ ഫണ്ട് അനുവദിച്ചെങ്കിലും മറ്റു നടപടികളൊന്നുമായില്ല
Published on 14 August 2023 IST

കണ്ണൂര്‍: എ.സി പ്ലാന്റുകളുടെ തകരാറിന് പിന്നാലെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങുന്നത് പതിവാകുന്നു. കാര്‍ഡിയോളജി വിഭാഗത്തിലെ കാലപ്പഴക്കം ചെന്ന എ.സി പ്ലാന്റുകള്‍ പണിമുടക്കുന്നതാണ് കാരണം. 1997 ല്‍ പുതിയ ഡിപ്പാര്‍ട്ടുമെന്റുകള്‍ സ്ഥാപിക്കുന്നതിനൊപ്പമെത്തിയതാണ് എസി പ്‌ളാന്റും.കാര്‍ഡിയോളജി വിഭാഗത്തിലെ എസി പ്ലാന്റിന്റെ പ്രശ്‌നങ്ങള്‍ പലകുറി ചൂണ്ടിക്കാട്ടിയതാണെങ്കിലും ഇനിയും പരിഹാരം കണ്ടെത്തിയിട്ടില്ല. പ്രതിദിനം 40 ആന്‍ജിയോപ്ലാസ്റ്റിയും ആന്‍ജിയോഗ്രാമും ഇവിടെ നടക്കാറുണ്ട്. കാര്‍ഡിയോളജി വിഭാഗത്തിലെ പഴയ എസി പ്ലാന്റ് മാറ്റി പുതിയതു സ്ഥാപിക്കാന്‍ ഫണ്ട് അനുവദിച്ചെങ്കിലും മറ്റു നടപടികളൊന്നുമായില്ല. എന്നാല്‍ കിഫ്ബിയില്‍ 32 കോടി രൂപ ലഭ്യമായിട്ടുണ്ടെന്നും ഡിസംബറിനകം പ്രശ്‌നം പരിഹരിക്കുമെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. കഴിഞ്ഞ ദിവസം കണ്ണൂര്‍ കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനിയറുടെ മുറിയില്‍ സ്ഥാപിച്ച എസിയെ ചൊല്ലി കോര്‍പറേഷന്‍ യോഗത്തില്‍ തര്‍ക്കമുണ്ടായിരുന്നു. സൂപ്രണ്ടിങ് എന്‍ജിനിയറുടെ മുറിയില്‍ ഒന്നരലക്ഷം രൂപ വിലയുളള എസി സ്ഥാപിച്ചെന്നായിരുന്നു ആരോപണം. രണ്ടു വര്‍ഷത്തിനകം പുതിയ കെട്ടിടത്തിലേക്ക് മാറുന്ന കോര്‍പറേഷനില്‍ എന്തിനാണ് ഇത്രയും തുകയുടെ നവീകരണമെന്നതായിരുന്നു വിമര്‍ശനത്തിന് കാരണമായത്. വികസനകാര്യ സമിതി ചെയര്‍മാന്‍ പികെ രാഗേഷാണ് നവീകരണത്തിനെതിരെ രംഗത്തെത്തിയത്. കൗണ്‍സിലര്‍മാര്‍ക്ക് ഇരിക്കാന്‍ പോലും സ്ഥലമില്ല. ഇതിനിടയിലാണ് ഒന്നരലക്ഷത്തിന്റെ എസി സ്ഥാപിച്ചതെന്ന് രാഗേഷ് പറയുന്നത്.

 

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait