മഞ്ചേശ്വരം: വാഹന പരിശോധക്കാടെ കാറില്‍ കടത്തുകയായിരുന്ന 156 കുപ്പി (72 ലിറ്റര്‍) കര്‍ണാടക മദ്യവും കാല് ലക്ഷം രൂപയുമായി യുവാവിനെ എക്സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് പിടികൂടി. കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറം സ്വദേശി സൗമിനി നിലയത്തില്‍ പി. നിതിനെ (27)യാണ് മഞ്ചേശ്വരം
ചെക്പോസ്റ്റിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്.റിനോഷും സംഘവും അറസ്റ്റു ചെയ്തത്. യുവാവിന്റെ കൈയില്‍ നിന്നും 24,500 രൂപയും മൊബെല്‍ ഫോണും എക്സൈസ് സംഘം പിടിച്ചെടുത്തു. മദ്യം കടത്താന്‍ ഉപയോഗിച്ച കെ.എല്‍.60.ആര്.2712 നമ്പര്‍ ആള്‍ട്ടോ കാര്‍ കസ്റ്റഡിയിലെടുത്തു.
പരിശോധനയില്‍ വി. സജീവ്,കെ. സാബു,കെ. രാമ,കെ. ദിനൂപ്,എം. ശ്യാംജിത്ത്,വി.ബി സബിത്ത്ലാല്,കെ.ഇ സത്യന് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.