കണ്ണൂരില്‍ നാലാം തവണ ട്രെയിനിന് നേരെ കല്ലേറ്

ഇന്നലെയും ഇന്നുമായി കല്ലേറ്. അട്ടിമറി സാധ്യതയില്ലെന്ന് പറഞ്ഞതിനു പിന്നാലെയാണ് സംഭവം
Published on 14 August 2023 IST

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ഓടികൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്. തുരന്തോ എക്‌സ്പ്രസിന് നേരെയാണ് കല്ലേറ്. ഇന്നു ഉച്ചയ്ക്ക് 12നു പാപ്പിനിശേരിക്കും കണ്ണപുരത്തിനും ഇടയില്‍ വച്ചായിരുന്നു കല്ലേറ്. കണ്ണൂരിനും കാസര്‍കോടിനുമിടയ്ക്ക് ട്രെയിനിന് വ്യാപക കല്ലേറ് നടന്ന സംഭവത്തില്‍ അട്ടിമറി സാധ്യത കണ്ടെത്താനായില്ലെന്ന് റെയില്‍വേ അറിയിച്ചതിനു പിന്നാലെയാണ് വീണ്ടും കല്ലേറുണ്ടായത്. ഇന്നലെയും ഇന്നുമായി നാലാം തവണയാണ് കല്ലേറുണ്ടായത്. ഇന്നലെ വൈകുന്നേരം മൂന്ന് ട്രെയിനുകള്‍ക്ക് ഒരേസമയം കല്ലേറുണ്ടായത്. കണ്ണൂരില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായതിന് പിന്നാലെകാസര്‍കോടും ട്രെയിനു നേരെ കല്ലേറുണ്ടായിരുന്നു. കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയില്‍ ഓഖ എക്‌സ്പ്രസിനായിരുന്നു കല്ലേറ് നടന്നത്. ഇന്നലെ വൈകുന്നേരം 7.30ഓടെയാണ്  സംഭവം. ട്രെയിനിന് അകത്തു കല്ല് പതിച്ചെങ്കിലും യാത്രക്കാര്‍ക്ക് പരിക്കില്ല. കണ്ണൂരില്‍ രണ്ടു ട്രെയിനുകള്‍ക്ക് നേരെ കല്ലെറുണ്ടായി. തിരുവനന്തപുരത്തു നിന്നു മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിനു നേരെയുമാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി 7:11 നും 7:16 നും ഇടയാണ് താഴചൊവ്വയിലും വളപട്ടണം ഭാഗത്തും വച്ച് കല്ലേറുണ്ടായത്. സംഭവത്തില്‍ മൂന്നു പേര്‍ റെയില്‍വേ പോലിസിന്റെ കസ്റ്റഡിയിലായി. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന. കല്ലേറില്‍ രണ്ട് ട്രെയിനിന്റെയും ഗ്ലാസുകള്‍ പൊട്ടി. കല്ലേറില്‍ രണ്ട് ട്രെയിനിന്റെയും ഗ്ലാസുകള്‍ പൊട്ടി. അട്ടിമറി സാധ്യതയില്ലെന്നും സാമൂഹിക ദ്രോഹികള്‍ ചെയ്തതാകാമെന്ന നിഗമനത്തിലായിരുന്നു റെയില്‍വേ. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് വന്ദേഭാരത് ട്രെയിനിനും കല്ലേറുണ്ടായിരുന്നു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait