ആയുധധാരികളായ 11 അംഗ മാവോയിസ്റ്റ് സംഘം സംഘത്തില്‍ മൂന്ന് വനിതകളും 8 പുരുഷന്മാരും

ഇരിട്ടി നഗരത്തില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതോടെ നിരീക്ഷണവും പരിശോധനയും ശക്തമാക്കി പോലിസ്.
Published on 12 August 2023 IST

ഇരിട്ടി നഗരത്തില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതോടെ നിരീക്ഷണവും പരിശോധനയും ശക്തമാക്കി പോലിസ്. രണ്ടു മാസത്തിനിടെ മൂന്നാമത്തെ തവണയാണ് പ്രകടനവും പ്രസംഗവുമായി മാവോയിസ്റ്റുകള്‍ ഇരിട്ടി മേഖലയില്‍ എത്തുന്നത്. ഇതോടെ വനം വകുപ്പിനും ഇരിട്ടി പോലിസ് സ്‌റ്റേഷനിലും പ്രത്യേക ശ്രദ്ധ വേണമെന്നും അധികൃതരുടെ നിര്‍ദ്ദേശം. ഇന്നലെ വൈകുന്നേരം 6.30ഓടെ കീഴ്പ്പള്ളിക്ക് അടുത്ത വിയറ്റ്‌നാമില്‍ 11 അംഗ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി ലഘുലേഖകള്‍ പതിക്കുകയും വിതരണം ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തു. വിയറ്റ്‌നാമില്‍ എത്തിയ സംഘം 7.30ഓടെയാണ് തിരികെ പോയത്. അബ്ദുറഹ്‌മാന്റെ കടയില്‍ നിന്നും ആയിരം രൂപയുടെ സാധനങ്ങളും വാങ്ങിയാണ് ആയുധധാരികളായ 11 അംഗ സംഘം തിരികെ പോയത്. പ്രകടനം നടത്തി പോസ്റ്റര്‍ ഒട്ടിച്ച് പ്രസംഗിക്കുകയും ഒരുമണിക്കൂറോളം സമയം ചെലവഴിച്ചാണ് ഇവര്‍ വനങ്ങളിലേക്ക് തിരികെ പോയത്. ആറളം ഫാം തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കുമായി പിടിച്ചെടുക്കാന്‍ ഒന്നിക്കാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു കബനി ദളത്തിന്റെ പേരില്‍ പതിപ്പിച്ച പോസ്റ്റര്‍. തൊഴിലാളികള്‍ അടിമകളല്ല, ഉടമകളാണെന്ന് തലകെട്ടോടെ സി.പി.ഐ മാവോയിസ്റ്റ്, കബനി ഏരിയാ സമിതി എന്ന പേരില്‍ കയ്യെഴുത്തോടെയാണ് പോസ്റ്റര്‍ നല്‍കിയത്. ഫാം സ്വകാര്യവല്‍ക്കരണത്തിനെതിരെയും ആറളം ഫാം തൊഴിലാളി സമരം ഒത്തുതീര്‍പ്പ് ട്രേഡ് യൂണിയനുകള്‍ തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നുവെന്നും പോസ്റ്ററില്‍ പറയുന്നു. ആറളാം ഫാം തൊഴിലാളികള്‍ അടിമകള്‍ അല്ല ഉടമകളാണെന്നും പോസ്റ്ററില്‍ പറയുന്നത്. മുന്‍പ് ഇരിട്ടി മേഖലയില്‍ നടന്ന മാവോയിസ്റ്റ് പ്രകടനത്തില്‍ ഒരു വനിത ഉള്‍പ്പെടുന്ന അഞ്ചംഗ സംഘമായിരുന്നു. വാളത്തോടു കഴിഞ്ഞ മാസം 24നും എടപ്പഴയില്‍ ജൂണ്‍16നുമായിരുന്നു മാവോയിസ്റ്റുകള്‍ എത്തിയത്. ഇന്നലെ ടൗണില്‍ എത്തിയ സംഘത്തില്‍ മൂന്ന് സ്ത്രീകള്‍ അടങ്ങുന്ന 11 അംഗ സംഘമാണ് പ്രകടനമായി ടൗണില്‍ എത്തിയത്.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait