ഇരിട്ടിയിലെ കാല്‍പ്പാടുകള്‍ പുലിയുടെതോ സ്ഥിരീകരിക്കാതെ വനം വകുപ്പ്

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇരിട്ടി പ്രദേശവാസികള്‍ പേടിയോടെയാണ് കഴിയുന്നത്.
Published on 12 August 2023 IST

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇരിട്ടി പ്രദേശവാസികള്‍ പേടിയോടെയാണ് കഴിയുന്നത്. വീണ്ടും പുലിയുടേതെന്നു കരുതുന്ന കാല്‍പാടുകള്‍ കണ്ടെത്തിയതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍. കാല്‍പാടുകള്‍ സ്ഥിരീകരിക്കാനോ പെട്ടെന്നുള്ള നടപടി സ്വീകരിക്കാനോ വനം വകുപ്പ് തയാറായില്ലെന്ന ആക്ഷേപമാണുള്ളത്. വ്യാഴാഴ്ച ആലക്കല്‍ ജോണിയുടെ വീട്ടിലേക്കുള്ള വഴിയിലാണ് കാല്‍പാടുകള്‍ കണ്ടത്. 

എന്നാല്‍ കാല്‍പ്പാടുകള്‍ പുലിയുടെത് ഇതുവരെയും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. വ്യാഴാഴ്ച രാവിലെയാണ് വീട്ടിലേക്കുള്ള വഴിയില്‍ വലിയ കാല്‍പ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ജോണി രാവിലെ വനം വകുപ്പിന് വിവരം അറിയിക്കുകയായിരുന്നു. കണ്ടയുടനെ വിവരം അറിയിച്ചിട്ടും വൈകുന്നേരം നാലോടെയാണ് ആദ്യ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയത്. അപ്പോഴേക്കും മഴ പെയ്തതുകൊണ്ട് കാല്‍പ്പാടുകള്‍ ഭാഗികമായി മാഞ്ഞിരുന്നു. ഏകദേശം 15 സെന്റീമീറ്ററോളം വലിപ്പം വരുന്ന കാല്‍പ്പാടുകള്‍ ആണ് ഉണ്ടായിരുന്നതെന്ന് ജോണി പറഞ്ഞു. രാത്രി 11.30ഓടെ വീണ്ടും ഫോറസ്റ്റ് അധികൃതര്‍ എത്തിയെങ്കിലും കാല്‍പ്പാടുകള്‍ പൂര്‍ണമായി മാഞ്ഞുപോയ നിലയിലായിരുന്നു. പുലിയുടെത് എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏതോ വന്യമൃഗത്തിന്റെ കാല്‍പ്പാടുകള്‍ തന്നെയാണെന്ന് നിഗമനത്തിലാണ് നാട്ടുകാര്‍. ജനവാസ മേഖലയില്‍ വന്യമൃഗങ്ങള്‍ ഇറങ്ങാതെ അടിയന്തര നടപടികള്‍ സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait