പോലിസിനെ തലക്കടിച്ച യുവാവിനെതിരെ കേസ് പോലിസുകാര്‍ മര്‍ദ്ദിച്ചെന്ന് യുവാവിന്റെ പരാതി

രാത്രികാല പട്രോളിങിനിടെ ബസ് സ്റ്റാന്റില്‍ ഡ്യൂട്ടി ചെയ്യുകയായിരുന്ന പോലിസ് ഡ്രൈവറെ തലക്കടിച്ചു പരിക്കേല്‍പ്പിച്ച യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ടൗണ്‍ പോലിസ് കേസെടുത്തു.
Published on 12 August 2023 IST

രാത്രികാല പട്രോളിങിനിടെ ബസ് സ്റ്റാന്റില്‍ ഡ്യൂട്ടി ചെയ്യുകയായിരുന്ന പോലിസ് ഡ്രൈവറെ തലക്കടിച്ചു പരിക്കേല്‍പ്പിച്ച യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ടൗണ്‍ പോലിസ് കേസെടുത്തു. കാഞ്ഞങ്ങാട് ഇട്ടമ്മല്‍ സ്വദേശി സുജിത്തിനെ (32) തിരെയാണ് കേസെടുത്തത്. ഇന്നലെ രാത്രി 10.15ഓടെ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് പോലിസ് കണ്‍ട്രോള്‍ റൂം വാഹനത്തിലെ ഡ്രൈവറായ വിനോദിനെയാണ് തലക്കടിച്ചത്.പ്രതിയുടെ കൈയില്‍ ധരിച്ച വാച്ചിന്റെ ചെയിന്‍ തലക്കിടിച്ചതിനെ തുടര്‍ന്ന് പോലിസുകാരന്റെ തലക്ക് മുറിവേറ്റു. പരിക്കേറ്റ പോലിസുകാരനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഓദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് പ്രതിക്കെതിരെ കേസെടുത്തത്. അതേസമയം പോലിസുകാരുടെ മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ സുജിത് ആശുപത്രിയില്‍ ചികിത്സയിലാണ്. പോലിസ് തന്നെ മര്‍ദ്ദിച്ചുവെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥന് ഇയാള്‍ പരാതി നല്‍കി.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait