കാല്‍ നടയാത്രക്കാരിയുടെ മാല കവര്‍ന്നു

കാല്‍ നടയാത്രക്കാരിയുടെ അഞ്ച് പവന്റെ മാല സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് കവര്‍ന്നു.
Published on 12 August 2023 IST

കാല്‍ നടയാത്രക്കാരിയുടെ അഞ്ച് പവന്റെ മാല സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് കവര്‍ന്നു. പനയാല്‍ പാക്കം ആലിന്റെടി സ്വദേശിനി നന്ദനത്തില്‍ പി. സാവിത്രി (57)യുടെ അഞ്ച് പവന്റെ മാലയാണ് കവര്‍ന്നത്. ഇന്നലെ ഉച്ചക്ക് 12.45ഓടെയാണ് സംഭവം. വഴി ചോദിച്ച് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് 2,50,000 രൂപ വിലവരുന്ന അഞ്ച് പവന്റെ മാല വീട്ടമ്മയുടെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മ ബഹളം വച്ച് നാട്ടുകാരെ അറിയിക്കുമ്പോഴെക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പോലിസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ബേക്കലില്‍ നിരവധിപേരുടെ മാല കവര്‍ച്ച ചെയ്തിട്ടുണ്ട്.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait