യുവാവിനെ കാണാനില്ലെന്ന് പരാതി

പയ്യന്നൂരിലെ ഐസ്‌ക്രീം സ്ഥാപനത്തിലെ ജീവനക്കാരനായ കോടിയേരി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി.
Published on 12 August 2023 IST

പയ്യന്നൂരിലെ ഐസ്‌ക്രീം സ്ഥാപനത്തിലെ ജീവനക്കാരനായ കോടിയേരി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. പെരുമ്പയിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തലശേരി കോടിയേരി സ്വദേശി കുനിയില്‍ ഹൗസില്‍ സുധീഷിനെ(35)യാണ് കാണാതായത്. ഇക്കഴിഞ്ഞ എട്ടിനു പെരുമ്പയിലെ ഫലൂദ എന്ന സ്ഥാപനത്തില്‍ നിന്നും വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയതായിരുന്നു.

വീട്ടിലെത്താത്തതിനെ തുടര്‍ന്നും മകന്റെ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് പിതാവ് പയ്യന്നൂരില്‍ അന്വേഷിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് പയ്യന്നൂര്‍ പോലിസില്‍ പരാതി നല്‍കി.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait