ചരിത്രത്തിലേക്ക് പറ പറന്ന് ഖത്തര്‍: ലോകം ഖത്തറിനെ കണ്ട് പഠിക്കട്ടെ... 

Published on 22 May 2018 10:53 am IST
×

ലോകത്ത് ആദ്യമായി 5ജി സാങ്കേതിക വിദ്യ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ച് ഖത്തര്‍. ഒരു ഹൈ ഡെഫിനിഷന്‍ ചലച്ചിത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ 30 സെക്കന്‍ഡ് മതിയെന്ന വാഗ്ദാനവുമായാണ് 5ജി എത്തിയിരിക്കുന്നത്. ഖത്തറിലെ പൊതുമേഖല ടെലികോം കമ്പനി ഉറീഡൂവാണ് 5ജി നടപ്പിലാക്കിയത്. ദോഹയിലെ പേള്‍ ഖത്തര്‍ മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള ഭാഗത്താണ് 5ജി സൂപ്പര്‍നെറ്റ് ഉറീഡൂ ലഭ്യമാക്കിയത്. ലഗൂണ മാള്‍, കത്താറ കള്‍ച്ചറല്‍ വില്ലേജ്, വെസ്റ്റ്‌ബേ, കോര്‍ണിഷ്, സൂഖ് വാഖിഫ് എന്നിവിടങ്ങളും ഇതിന്റെ പരിധിയില്‍ വരുമെന്നാണ് അറിയുന്നത്. രാജ്യത്തു വിവരാധിഷ്ഠിത സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പ്രോല്‍സാഹിപ്പിക്കാനുള്ള നടപടിയാണിതെന്ന് ഉറീഡൂ ഖത്തര്‍ സിഇഒ വലീദ് അല്‍ സയ്ദ് പറഞ്ഞു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait