പോക്‌സോ കേസില്‍ ഒളിവിലായ ക്ഷേത്ര ജീവനക്കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്ര ജീവനക്കാരനായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍.
Published on 12 August 2023 IST

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്ര ജീവനക്കാരനായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍. ചെറുതാഴത്തെ പ്രമുഖ ക്ഷേത്രത്തിലെ ജീവനക്കാരനും സിപിഎം കല്ലംവള്ളി മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കരയടത്ത് വീട്ടില്‍ മധുസൂദനനെ (42) യാണ് പരിയാരം എസ്.ഐ കെ.വി സതീശന്‍ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത വിവരമറിഞ്ഞ പ്രതി മൊബെല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി ഒളിവില്‍ പോയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് പോലിസ് പിടിയിലായത്. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ പെണ്‍കുട്ടിക്കെതിരെ പല ദിവസങ്ങളില്‍ പല തവണകളായി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചത്. പയ്യന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ 14 കാരിയായ വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി അമ്മയോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിലെത്തി ക്ലാസ് അധ്യാപികയോട് വിവരമറിയിക്കുകയും തുടര്‍ന്ന് കൗണ്‍സിലിങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പയ്യന്നൂര്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന് പരാതി നല്‍കുകയായിരുന്നു. പരാതി പരിശോധിച്ച ഇന്‍സ്‌പെക്ടര്‍ സംഭവം നടന്നത് പരിയാരം സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പരാതി പരിയാരം സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait