നവ മാധ്യമ കെണി: യുവാവിന് നഷ്ടമായത് 20ലക്ഷം

നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട സംഘം യുവാവിന്റെ 20ലക്ഷം രൂപ തട്ടിയെടുത്തു.
Published on 12 August 2023 IST

നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട സംഘം യുവാവിന്റെ 20ലക്ഷം രൂപ തട്ടിയെടുത്തു. ബല്ലമടിക്കൈ സ്വദേശി ശ്രേയസ് നിവാസില്‍ പി. ഹരിയുടെ (47) പണമാണ് വാട്‌സ് അപ്പിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും ടെലിഗ്രാമിലൂടെയും പരിചയപ്പെടുത്തിയ സംഘം തട്ടിയെടുത്തത്. ഇക്കഴിഞ്ഞ എപ്രില്‍ 10 മുതല്‍ ഈ മാസം 10 വരെയുള്ള കാലയളവില്‍ പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ട് വഴിയാണ് നിക്ഷേപത്തിന് ഇരട്ടി തുക നല്‍കുമെന്ന വാഗ്ദാനത്തില്‍ 20ലക്ഷം രൂപ നിക്ഷേപിച്ചത്. പിന്നീട് ലാഭവിഹിതമോ കൊടുത്ത പണമോ തിരിച്ചു നല്‍കാതെ വഞ്ചിക്കുകയും പണം തട്ടിയെടുത്തവര്‍ നവ മാധ്യമത്തില്‍ നിന്നും അക്കൗണ്ട് ഡിലീറ്റ് ചെയ്ത് മുങ്ങുകയായിരുന്നു. തട്ടിപ്പ് മനസിലായതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലിസില്‍ പരാതി നല്‍കി. കേസെടുത്ത പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait