പത്രവിതരണക്കാരനെ ഇടിച്ചിട്ടത് റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കാര്‍

പത്രവിതരണക്കാരനെ ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ അജ്ഞാതപത്രവിതരണക്കാരനെ ഇടിച്ചിട്ടത് റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കാര്‍ വാഹനത്തെ പോലിസ് കണ്ടെത്തി.
Published on 12 August 2023 IST

പത്രവിതരണക്കാരനെ ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ അജ്ഞാതപത്രവിതരണക്കാരനെ ഇടിച്ചിട്ടത് 

റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കാര്‍ 

 വാഹനത്തെ പോലിസ് കണ്ടെത്തി. അപകട ശേഷം കടന്നു കളഞ്ഞ പെരിങ്ങോത്ത് താമസിക്കുന്ന തൃശൂര്‍ സ്വദേശിയായ റിട്ട. സര്‍ക്കാര്‍ ജീവനക്കാരന്റെ കാര്‍ ആണെന്ന് പെരിങ്ങോം പോലിസ് ഇന്‍സ്‌പെക്ടര്‍ പി.സുഭാഷ്, എസ്.ഐ എന്‍.പി രാഘവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ കണ്ടെത്തിയത്. അപകട ശേഷം രക്ഷപ്പെട്ട ഇയാളുടെ റെനോള്‍ട്ട് കാര്‍ രഹസ്യമായി ഒളിപ്പിച്ചു വക്കുകയായിരുന്നു. അപകട വിവരം പോലിസില്‍ അറിയാക്കാതെ കബളിപ്പിക്കുകയായിരുന്നു റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. വൈദ്യുതി വകുപ്പില്‍ നിന്ന് വിരമിച്ച ജോയിയെ(60)യും ഇയാളെയുടെ വാഹനത്തെയും പോലിസ് ഉച്ചയോടെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 5.30ഓടെ മാത്തില്‍ വൈപ്പിരിയം ടര്‍ഫിന് സമീപത്തായിരുന്നു അപകടം. പത്ര വിതരണത്തിനിടയില്‍ വൈപ്പിരിയം രാജീവ് ദശലക്ഷം കോളനിയിലെ കുരിയന്‍പ്ലാക്കല്‍ യൂനസി(40)നെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. സംഭവം നടന്ന് അരമണിക്കൂറിന് ശേഷം ഇതുവഴിപോയ പെരിങ്ങോം അഗ്നിരക്ഷാസേനാംഗങ്ങളാണ് രക്തം വാര്‍ന്ന് അവശനിലയില്‍ റോഡരികില്‍ കിടക്കുകയായിരുന്ന ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യൂനസിന്റെ നില അതീവ ഗുരുതരവാവസ്ഥയില്‍ തുടരുകയാണ്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait