പുഴയിൽ മാലിന്യം തള്ളിയ ഹോട്ടലിനു പിഴ

ജില്ലാ തല എന്‍ഫോഴ്‌സ്‌മെന്റ്‌റ് സ്‌ക്വാഡ് വേങ്ങാട് ഗ്രാമപഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ അഞ്ചരക്കണ്ടി പുഴയില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളിയതായി കണ്ടെത്തി.
Published on 11 August 2023 IST

ശുചിത്വ മാലിന്യപരിപാലന മേഖലയിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള ജില്ലാ തല എന്‍ഫോഴ്‌സ്‌മെന്റ്‌റ് സ്‌ക്വാഡ് വേങ്ങാട് ഗ്രാമപഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ അഞ്ചരക്കണ്ടി പുഴയില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളിയതായി കണ്ടെത്തി. മാലിന്യകൂനയില്‍ നിന്നും ലഭിച്ച ചാക്കിലെ തെളിവുകളില്‍ നിന്നാണ് മമ്പറം ടൗണിലെ ആര്‍ ആര്‍ ചില്ലീസ് റെസ്റ്റോറന്റില്‍ നിന്നുള്ള മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്. ഹോട്ടല്‍ ഉടമ വി.എം മുഹമ്മദിന് പഞ്ചായത്തീരാജ് ആക്ട് പ്രകാരം ജലാശയം മലിനമാക്കിയതിന് പതിനായിരം രൂപ പിഴ ചുമത്തി. തുടര്‍നടപടി കള്‍ക്കായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിര്‍ദ്ദേശം നല്‍കി. ജൈവ അജൈമാലിന്യങ്ങള്‍ തരം തിരിക്കാതെ അലക്ഷ്യമായി കൂട്ടിയിട്ട തിന് മമ്പറം ടൗണിലെ ബ്രിട്ടീഷ് ബേക്കറി , പാറോളി സ്റ്റോര്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് 2000 രൂപ വീതവും പിഴ ചുമത്തി. ലീഡര്‍ സുധീഷ് ഇ.പി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ.ആര്‍ അജയകുമാര്‍,ഷെറീക്കുല്‍ അന്‍സാര്‍, ടി.പി ലിന എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait