ജെയ്ക്ക് എൽ ഡി എഫ് സ്ഥാനാർഥി

പുതുപള്ളിയില്‍ ജെയ്ക് സി. തോമസ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
Published on 11 August 2023 IST

പുതുപള്ളി ഉപതിരഞ്ഞെടുപ്പില്‍ ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക് സി. തോമസ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ജെയ്ക്കിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കോട്ടയത്തുണ്ടാവും.

പുതുപ്പള്ളിയില്‍ ജെയ്ക്കിന് ഇത് മൂന്നാം അങ്കമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം യു.ഡി.എഫ്. ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. എല്‍.ഡി.എഫ്. കൂടി സ്ഥാനാര്‍ഥിയെ തീരുമാനിച്ചതോടെ പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് ചിത്രം തെളിയുകയാണ്. ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനവും അടുത്തുതന്നെയുണ്ടായേക്കും. കോട്ടയം മണര്‍കാട് സ്വദേശിയാണ് ജെയ്ക് സി. തോമസ്. എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയപ്രവേശം. എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റായും സംസ്ഥാന പ്രസിഡന്റായും സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2016-ലാണ് ആദ്യമായി ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിക്കുന്നത്. അന്ന് 27,000ത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെട്ട ജെയ്ക്, കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 9,044 ആക്കി കുറച്ചിരുന്നു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait