പഴം-പച്ചക്കറി വിപണി ആരംഭിച്ചു. 

kannur metro
Published on 28 August 2020 10:31 am IST

തളിപ്പറമ്പ: പട്ടുവം കൃഷിഭവൻ്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് പഴം-പച്ചക്കറി വിപണി ആരംഭിച്ചു. മുറിയാത്തോടു കമ്യുണിറ്റി ഹാളിൽ നടക്കുന്ന ഓണച്ചന്തയിൽ വെച്ച് പട്ടുവം സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് കെ.കരുണാകരന് സാധനങ്ങൾ നല്കി പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആനക്കീൽ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വി.ചന്ദ്രൻ , പഞ്ചായത്ത് മെമ്പർ എൻ. ജോയി എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ പി.എം. കൃഷ്ണസ്വാഗതവും, അസിസ്റ്റൻറ് കൃഷി ഓഫീസർ എം.ശ്രീദേവി നന്ദിയും പറഞ്ഞു.

  


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait