കൊവിഡ്: കൊളച്ചേരി കൃഷിഭവന്‍ അടച്ചു

Published on 11 August 2020 2:08 pm IST

കൊളച്ചേരി: കൊവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട കൊളച്ചേരി കൃഷിഭവന്‍ ഓഫീസ് അടച്ചിട്ടു. കൃഷി ഓഫീസര്‍ ഉള്‍പ്പെടെ അഞ്ചു പേരെ നിരീക്ഷണത്തിലുമാക്കി. ശനിയാഴ്ച കൊവിഡ് പോസിറ്റീവായ കുറുമാത്തൂരിലെ യുവതി കൃഷിഭവനില്‍ സന്ദര്‍ശിച്ചിരുന്നു. ശ്രീകണ്ഠാപുരം നഗരസഭ ജീവനക്കാരിയായ യുവതി പദ്ധതികളുടെ വിവര ശേഖരണത്തിനായാണ് വെള്ളിയാഴ്ച കൃഷിഭവനിലെത്തിയത്. രണ്ടാഴ്ചത്തേക്കാണ് അടച്ചിടല്‍.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait