ദേവഹരിതം പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു

kannur metro
Published on 27 July 2020 9:08 am IST

വെള്ളോറ: എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് വെള്ളോറ ചുഴലി ഭഗവതി ക്ഷേത്രത്തിൽ നിർമ്മിക്കുന്ന  ദേവഹരിതം പച്ചത്തുരുത്ത് (ചെക്കിവനം)  പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സത്യഭാമ ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പർ കൂടിയായ കെ.സി രാജൻ, വാർഡ് മെമ്പർ സതീശൻ, ഹരിത കേരള മിഷൻ റിസോർസ് പേഴ്സൺ ടി.വി യശോദ എന്നിവർ സംസാരിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, മാതൃ സമിതി അംഗങ്ങൾ, രക്ഷാധികാരി ദാമോദരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. 8 സെൻ്റ്‌ സ്ഥലത്ത് വിവിധ തരം ചെക്കി തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait