തുടർച്ചയായ മൂന്നാം ദിവസവും  കാട്ടാനയിറങ്ങി കാനംവയലിൽ കൃഷി നശിപ്പിച്ചു

kannur metro
Published on 22 July 2020 1:08 pm IST

ചെറുപുഴ: തുടർച്ചയായ മൂന്നാം ദിവസവും  കാട്ടാനയിറങ്ങി കാനംവയലിൽ കൃഷി നശിപ്പിച്ചു. കാനംവയലിൽ ചേന്നാട്ടുകൊല്ലി മരുതുംതട്ട് പഞ്ചായത്തു റോഡിനരികിലുള്ള വീടിനടുത്താണ് ഇന്നലെ രാത്രി കാട്ടാനയെത്തിയത്. ഈ പ്രദേശത്തെ വാഴകൾ ചവിട്ടിയരച്ച നിലയിലാണ്. രാത്രി പേടിമൂലം ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലായി ഈ പ്രദേശത്തെ താമസക്കാർ. വിവരം അറിഞ്ഞിട്ടും അധികൃതർ മൗനത്തിലാണ്.

കാട്ടാന പ്രശ്നത്തെ നേരിടാൻ ജനജാഗ്രത സമിതികൾ രൂപവൽക്കരിക്കുമെന്ന സർക്കാർ  പ്രഖ്യാപനം ഇപ്പോഴും കടലാസ്സിൽ തന്നെയാണ്. അധികൃതർ ജനകീയ പ്രശ്നങ്ങളോട് കാണിക്കുന്ന സമീപനം പ്രതിഷേധാർഹമാണെന്നു പ്രദേശവാസികൾ പറഞ്ഞു. പഞ്ചായത്ത് ഇടപെട്ട് വൈദ്യുത വേലികൾ അറ്റകുറ്റപ്പണി ചെയ്ത് നന്നാക്കാൻ ഉള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം സമരവുമായി മുന്നോട്ട് പോകണമെന്ന ചിന്തയിലാണ് നാട്ടുകാർ.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait