സുഭിഷ കേരളം സുന്ദര കേരളം: മുയ്യം പാടശേഖരത്തിലെ നെല്‍കൃഷി ഇന്ന് ഉദ്ഘാടനം ചെയ്യും 

Published on 09 June 2020 6:42 am IST

തളിപ്പറമ്പ്: തളിപ്പറമ്പ് മേഖല ജോയിന്റ് കൗണ്‍സില്‍ കാര്‍ഷിക ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സുഭിഷ കേരളം സുന്ദര കേരളം പദ്ധതിയില്‍ കോവിഡ് 19 കാല തരിശുരഹിത നെല്‍കൃഷി ഇറക്കുന്നു. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുയ്യം പാടശേഖരത്തിലാണ് കൃഷിയിറക്കുന്നത്. ഇന്ന് രാവിലെ 9.30ന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ലത ഉദ്ഘാടനം ചെയ്യും. 80 സെന്റ് സ്ഥലത്താണ് കൃഷിയിറക്കുന്നത്. കൃഷി ചെയ്യാന്‍ വേണ്ടി നിലം ഒരുക്കല്‍ നടത്തി. 

ജോയിന്റ് കൗണ്‍സില്‍ തളിപ്പറമ്പ് മേഖല പ്രസിഡന്റ് എം.വി രമേശന്‍, വൈസ് പ്രസിഡന്റ് സി.എന്‍ സുരേഷ്, കെ.എ.ടി.എസ്.എ സംസ്ഥാന കൗണ്‍സില്‍ അംഗം എം.പി പത്മനാഭന്‍, എസ്.എഫ്.എസ്.എ ജില്ലാ പ്രസിഡന്റ് കെ.വി ഉണ്ണികൃഷ്ണന്‍, കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെകടേഴ്‌സ് യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. ശ്രീകുമാര്‍, കെ.ആര്‍.ഡി.എസ്.എ ജില്ലാ കമ്മിറ്റി അംഗം എ. അബ്ദുള്‍ റഹിമാന്‍, കെ.എസ്.എഫ്.പി.എസ്.ഒ മെമ്പര്‍ കെ. മധു, ജോയിന്റ് കൗണ്‍സില്‍ അംഗം പി.പി പുഷ്പജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait